സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയില്‍ ബിബിഎ വിദ്യാര്‍ഥിക്കെതിരെ കേസ്
കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച കോളജ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് പൊലീസ്. ഭാരതമാതാ കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയായ എസ്. ഹരിക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്.
കോളജിലെ പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജിന്റെ പരാതിയിലാണ് പൊലീസ് നടപടി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോളജിലെ വിവിധ പരിപാടികളുടെ ദൃശ്യങ്ങളും വിദ്യാര്‍ഥിയുടെ കൈവശമുണ്ട്.
സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുക്കുകയോ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല. വിഷയം ഗൗരവത്തോടെ കണ്ട് ഉടന്‍ തന്നെ തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.