മീനങ്ങാടി സ്‌കൂളിലെ വിനോദയാത്രാ വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

 
MEENAGADI


വയനാട്: മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആണ് സ്റ്റേ അനുവദിച്ചത്. ചട്ടങ്ങള്‍ പാലിച്ചാണ് വിനോദയാത്രയ്ക്ക് പോയതെന്ന് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്റെ വാദം.

ഇക്കഴിഞ്ഞ ഞായറാഴ്ച 133 കുട്ടികളെയും കൊണ്ട് ഹൈദരാബാദില്‍ വിനോദയാത്രയ്ക്ക് പോയി മടങ്ങുന്നതിനിടെയാണ് വയനാട് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡണ്ടും മദ്യപിച്ചെന്നാണ് ആരോപണം. സംഭവത്തില്‍ യാത്രക്കിടെ കുട്ടികള്‍ പ്രതിഷേധമായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രക്ഷിതാക്കളും ഇരുവര്‍ക്കും എതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ ആരോപണ വിധേയനായ പ്രധാന അധ്യാപകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി . പ്രിന്‍സിപ്പല്‍ മദ്യപിച്ചിരുന്നില്ല എന്ന് വ്യക്തമായതിനാല്‍ മറ്റ് കാരണങ്ങള്‍ പറഞ്ഞ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം മാറ്റി എന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഉള്‍പ്പടെ ആരോപിക്കുന്നത്.

Tags

Share this story

From Around the Web