കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥത. ക്ലാപ്പന പഞ്ചായത്തില്‍ രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു

കൊല്ലം ക്ലാപ്പന പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത രക്ത സമ്മര്‍ദത്തിനുള്ള ഗുളികകളുടെ വിതരണം മരവിപ്പിച്ചു. കെഎംഎസ്‌സിഎല്ലിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. മരുന്ന് കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടി.
ഗുളികയുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നതോടെ വിതരണം ക്ലാപ്പനയില്‍ പ്രാഥമികമായി തന്നെ നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കേന്ദ്രങ്ങളിലടക്കം പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
രക്തസമ്മര്‍ദ്ധo കുറയ്ക്കാനുള്ള മെറ്റോപ്രൊലലോള്‍ സക്‌സിനേറ്റെന്ന ഗുളിക സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് മറ്റ് ഇടങ്ങളിലും ഇതേ ബാച്ചിലുള്ള ഗുളികള്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. മറ്റു സ്ഥലങ്ങളില്‍ എത്തിയ ഈ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം വ്യപകമായി ഉയരുന്നുണ്ട്.
50 mlg ഉള്ള ഗുളിക പകുതിയാക്കി കഴിക്കാന്‍ പലരും ശ്രമിച്ചപ്പോഴാണ് ഗുളിക റബ്ബര്‍ പോലെ വളയുന്നത് ശ്രദ്ധയില്‍ പെട്ടത്. ഗുളികയ്ക്ക് റബ്ബര്‍ മണവുo അനുഭവപ്പെടുന്നുണ്ട്. ഗുളിക കഴിച്ച പലര്‍ക്കും ശാരീരിക ബുദ്ധിമുട്ടും അനുഭപ്പെട്ടു.