ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദൈവാലയത്തിൽ പ്രവേശിക്കേണ്ടത്. അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ല

 
3

ദേവാലയങ്ങളിൽ വീഡിയോ-ഫോട്ടോ ചിത്രീകരണത്തിന് ക്രൈസ്തവർക്ക് മാത്രം അനുമതിയെന്ന് സീറോ മലബാർ താമരശേരി രൂപതയുടെ പ്രസ്താവനക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച്  സി. സോണിയ തെരേസ് ഡി. എസ്. ജെ.  താമരശേരി രൂപതയുടെ മെത്രാൻ ഇറക്കിയ സർക്കുലറിനെ എന്തുകൊണ്ട് വിചിത്രം എന്ന് വിശേഷിപ്പിച്ചു എന്ന് എനിക്ക് അങ്ങ് പിടി കിട്ടുന്നില്ല. അക്രൈസ്തവരായ ഫോട്ടോഗ്രാഫർമാരും അവരുടെ സഹായികളും ക്യാമറയും ലൈറ്റും മറ്റുമായി തിരുക്കർമ്മങ്ങൾക്കിടയിൽ അതും കോൺസക്രേഷൻ്റെ സമയത്ത് പോലും ദേവാലയത്തിൽ തലങ്ങും വിലങ്ങും ഓടിനടക്കുന്നത് കാർമ്മികനും അതുപോലെ ഭക്തിപൂർവ്വം വിശുദ്ധ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കും ഒരു ശല്യമായി മാറുന്നത് ഒത്തിരി വേദനയോടെ കണ്ടിട്ടുണ്ടെന്ന് സിസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

എന്ത് വിചിത്രം? തീർച്ചയായും കേരളത്തിലെ എല്ലാ പള്ളികളിലും ഈ നിയമം കൊണ്ടുവരേണ്ടതാണ്.. താമരശേരി രൂപതയുടെ മെത്രാൻ ഇറക്കിയ സർക്കുലറിനെ എന്തുകൊണ്ട് വിചിത്രം എന്ന് വിശേഷിപ്പിച്ചു എന്ന് എനിക്ക് അങ്ങ് പിടി കിട്ടുന്നില്ല. എന്നാൽ ഒന്ന് എനിക്ക് വ്യക്തമായി അറിയാം: ഇങ്ങനെ ഒരു സർക്കുലർ എഴുതാൻ കാരണം ക്രൈസ്തവരുടെ പ്രധാനപ്പെട്ട കൂദാശകളിൽ ഭൂരിഭാഗവും വിശ്വാസികൾ സ്വീകരിക്കുന്നത് വിശുദ്ധ കുർബാനയ്ക്കിടയിൽ ആണ്. ക്രൈസ്തവർക്ക് വിശുദ്ധ കുർബാന എന്നാൽ അത്രയ്ക്കും പവിത്രവും പരിപാവനവുമായ ഒരു പ്രാർത്ഥനയാണ്. 

കാരണം മനുഷ്യവംശത്തിൻ്റെ രക്ഷയ്ക്കുവേണ്ടി ഭൂമിയിൽ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനന - മരണ - ഉത്ഥാനം - രണ്ടാം വരവ് വരെയുള്ള ജീവിത രഹസ്യങ്ങൾ ഓർമ്മിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന ഒരു മഹാരഹസ്യമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയ്ക്കിടയിൽ ആ മഹാരഹസ്യത്തിൽ പങ്കെടുക്കുന്ന ഓരോ വിശ്വാസിയും എങ്ങനെയാണ് ആ തിരുക്കർമ്മത്തിൽ നിലകൊള്ളേണ്ടത് എന്ന് വ്യക്തമായി വളരെ ചെറുപ്പം മുതൽ ഓരോ ക്രൈസ്തവ വിശ്വാസിയും മനപ്പാഠമാക്കിയിട്ടുണ്ട്. 

അതായത് വിശുദ്ധ കുർബാനയ്ക്കിടയിൽ ചില പ്രാർത്ഥനകൾ ചൊല്ലുമ്പോൾ മുട്ടുകുത്തണം, ഇരിക്കണം, എണീറ്റ് നിൽക്കണം, കൈകൾ വിരിച്ച് പിടിക്കണം..., ഏറ്റവും പ്രധാനപ്പെട്ടത് കോൺസക്രേഷൻ്റെ സമയം കണ്ണുകൾ അടച്ച്, കരങ്ങൾ കൂപ്പി, തല കുമ്പിട്ട് ആണ് പ്രാർത്ഥനയിൽ പങ്കെടുക്കുക. 

ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും വിവാഹം, ആഘോഷമായ വിശുദ്ധ കുർബാന കൈക്കൊള്ളൽ, മാമ്മോദീസ തുടങ്ങിയ ആഘോഷങ്ങൾക്ക് അക്രൈസ്തവരായ ഫോട്ടോഗ്രാഫർമാരും അവരുടെ സഹായികളും ക്യാമറയും ലൈറ്റും മറ്റുമായി തിരുക്കർമ്മങ്ങൾക്കിടയിൽ അതും കോൺസക്രേഷൻ്റെ സമയത്ത് പോലും ദേവാലയത്തിൽ തലങ്ങും വിലങ്ങും ഓടിനടക്കുന്നത് കാർമ്മികനും അതുപോലെ ഭക്തിപൂർവ്വം വിശുദ്ധ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കും ഒരു ശല്യമായി മാറുന്നത് ഒത്തിരി വേദനയോടെ കണ്ടിട്ടുണ്ട്. തീർച്ചയായും മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കുന്ന വിശ്വാസിയായ ഒരു ക്രൈസ്തവ ഫോട്ടോഗ്രാഫർ അവിടെ നടക്കുന്ന തിരുക്കർമ്മങ്ങൾ മനസ്സിലാക്കുകയും ഓരോ പ്രാർത്ഥനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് പെരുമാറാനും ശ്രമിക്കാറുണ്ട്... ദേവാലയത്തിനകത്ത്‌ ആദരവോടെ പെരുമാറുന്ന ധാരാളം അക്രൈസ്തവരായ ഫോട്ടോഗ്രാഫർമാരും ഉണ്ടെന്നത് നന്ദിയോടെ സ്മരിക്കുന്നു...

താമരശേരി രൂപതയുടെ മെത്രാൻ ഇറക്കിയ സർക്കുലറിലെ പ്രധാന പോയിൻ്റുകൾ:വീഡിയോ/ ഫോട്ടോ എടുക്കുന്നവർ ക്രൈസ്തവ വിശ്വാസികളാകുന്നത് കൂടുതൽ അഭികാമ്യം...അക്രൈസ്തവരാണെങ്കിൽ തിരുക്കർമ്മങ്ങളുടെ പവിത്രതയെക്കുറിച്ച്  അറിവുള്ളവരായിരിക്കണം...
തിരുക്കർമ്മങ്ങളോടും ദൈവാലയത്തോടും യാതൊരു അനാദരവും ഉണ്ടാകാൻ പാടില്ല...

ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദൈവാലയത്തിൽ പ്രവേശിക്കേണ്ടത്. അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ല. സത്യത്തിൽ താമരശേരി രൂപതയുടെ മെത്രാൻ ഇറക്കിയ സർക്കുലർ, KCBC തന്നെ എല്ലാ രൂപതകൾക്കും വേണ്ടി ഒരു സർക്കുലർ ഇറക്കുകയോ, അല്ലെങ്കിൽ ഓരോ രൂപത മെത്രാൻമാരും ഇങ്ങനെ വ്യക്തവും കൃത്യവുമായ ഒരു സർക്കുലർ അതാത് രൂപതകൾക്കുവേണ്ടി ഇറക്കുന്നത് കൂടുതൽ ഉചിതമാണെന്നാണ് എൻ്റെ അഭിപ്രായം...
✍🏽സ്നേഹപൂർവ്വം,സി. സോണിയ തെരേസ് ഡി. എസ്. ജെ


 

Tags

Share this story

From Around the Web