ഉജ്ജയിനിലെ റുഹാലയ കോളജ് ഓഫ് ഫിലോസഫി ബംഗളുരു ധര്‍മാരാം വിദ്യാക്ഷേത്രത്തിനു കീഴിലുള്ള തത്വശാസ്ത്ര പഠനത്തിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കപ്പെട്ടു

ഉജ്ജയിന്‍ (മധ്യപ്രദേശ്) : ഉജ്ജയിനിലെ റുഹാലയ കോളജ് ഓഫ് ഫിലോസഫി ബംഗളുരു ധര്‍മാരാം വിദ്യാക്ഷേത്രത്തിനു കീഴിലുള്ള തത്വശാസ്ത്ര പഠനത്തിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടായി പ്രഖ്യാപിക്കപ്പെട്ടു.
ഇതുസംബന്ധിച്ച ഡിക്രി ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. മാത്യു ആ റ്റിങ്ങല്‍ സിഎംഐ സെന്റ തോമസ് മിഷ്ണറി സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ റവ. ഡോ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുരയ്ക്കു കൈമാറി.
ഉജ്ജയിന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പാറശാല ബിഷപ്പ് തോമസ് മാര്‍ യൗസേബിയൂസ് മുഖ്യാതിഥിയായിരുന്നു.
സാഗര്‍ ബിഷപ്പ് മാര്‍ ജെയിംസ് അത്തിക്കളം അനുഗ്രഹപ്രഭാഷണം നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ നിയമാവലിയുടെ പ്രകാശനവും ബിഷപ്പ് നിര്‍വഹിച്ചു.
ഉജ്ജയിന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തപ്പെട്ട മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിനെ ചടങ്ങില്‍ ആദരിച്ചു റൂഹാലയ മേജര്‍ സെമിനാരി റെക്ടര്‍ റവ.ഡോ. മനോജ് പാറക്കല്‍, എംഎസ്ടി ഉജ്ജയിന്‍ റീജണല്‍ ഡയറക്ടര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ പുല്ലാട്ട്, ധര്‍മാരാം വിദ്യാക്ഷേ ത്രം ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഓഫ് സ്റ്റഡീസ് റവ.ഡോ. ജോര്‍ജ് കുളങ്ങര സി എംഐ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് 'മാറുന്ന ലോകത്തില്‍ ദൈവത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തെ ആസ്പദമാക്കി റവ.ഡോ. തോമസ് കണ്ണാനി എംഎസ്ടി പ്രബന്ധം അവതരിപ്പിച്ചു.
കഴിഞ്ഞവര്‍ഷം സെമിനാരിയില്‍ നടന്ന ദേശീയ ഫിലോസഫിക്കല്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെ ആധാരമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ.ഡോ. വീ നസ് കാരമുള്ളില്‍ എംഎസ്ടി എഡിറ്റ് ചെയ്തു തയാറാക്കിയ പുസ്തകത്തിന്റെ പ്ര കാശനവും ചടങ്ങില്‍ നടന്നു.
സീറോമലബാര്‍ സഭയുടെ പ്രേഷിത സഭാസമൂഹമായ സെന്റ തോമസ് മിഷണറി സൊസൈറ്റി (എംഎസ്ടി)യുടെ കീഴിലുള്ള ഈ സ്ഥാപനം 1986ലാണു സ്ഥാപിതമാ യത്. പ്രവര്‍ത്തനം തുടങ്ങി 39 വര്‍ഷം പിന്നിടുമ്പോള്‍ 1,119 വൈദിക വിദ്യാര്‍ഥികള്‍ ഇ വിടെനിന്നു തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കി.