'ഭൂരിപക്ഷം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനം'; സ്വാതന്ത്ര്യദിനത്തില്‍ ഭരണഘടന ഓര്‍മ്മിപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
Aug 15, 2025, 14:30 IST

തിരുവനന്തപുരം:സ്വാതന്ത്ര്യദിനത്തില്‍ ഭരണഘടന ഓര്‍മ്മിപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. മതസ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന ഉറപ്പെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
എന്നാല്‍ അത് ധ്വംസിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ആര്‍ഷഭാരത സംസ്‌ക്കാരത്തിന് അപമാനം. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് രാജ്യത്തിന്റെ സംസ്‌ക്കാരം. ഭൂരിപക്ഷം ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് ഭരണഘടനയുടെ നഗ്‌നമായ ലംഘനമെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.