സ്‌കൂളുകളില്‍ സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ പരീക്ഷക്ക് അനുമതി; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി, ദേശീയ അധ്യാപക പരിഷത്തും മയില്‍പ്പീലി മാസികയും സഹകരിച്ചാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ സംഘപരിവാര്‍ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ 'മയില്‍പ്പീലി' മാസികയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'യങ് സ്‌കോളര്‍ എക്‌സാം' എന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ആര്‍എസ്എസ് ആഭിമുഖ്യമുള്ള അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും മയില്‍പ്പീലി മാസികയും സഹകരിച്ച് നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത്.
ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. ഇത് ആദ്യമായാണ് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ അനുമതി നല്‍കുന്നത്.
യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'യംഗ് സ്‌കോളര്‍ എക്‌സാം' എന്ന പേരിലാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്. സിനിമാതാരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍.