ജനം അധികൃതരുമായി സഹകരിക്കണം. വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുതെന്നും മന്ത്രി പിസി വിഷ്ണുനാഥ്.  ജനങ്ങള്‍ക്ക് മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റ്

 
P C

പത്തനംതിട്ട: പത്തനംതിട്ടയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ അധികൃതരുമായി ജനം സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തയ്യാറാകണമെന്നും അഭ്യര്‍ത്ഥിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. ആളുകള്‍ ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. 

ക്യാമ്പുകളിലേക്ക് ഉടന്‍ മാറണം. വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്. അതീവ ജാഗ്രത വേണ്ട സമയമാണെന്നും മൂഴിയാര്‍ ഡാം ഏതുസമയവും തുറക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.


നിറപുത്തിരിക്ക് ആയി ശബരിമല നട തുറന്നിരിക്കുകയാണ്. ശബരിമലയിലേക്ക് പോകരുത് എന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിക്കുന്നുണ്ട്. എല്ലാവരും പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. 

പത്തനംതിട്ടയില്‍ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറന്‍മുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. മൂഴിയാര്‍ ഡാം ഏതു സമയത്തും തുറക്കും. കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യ ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു.

 ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല. അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി. കുറ്റൂര്‍, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. 

ൂറുകണക്കിന് വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. 

ജനങ്ങള്‍ മാറി താമസിക്കണമെന്ന മുന്നറിയിപ്പ് അനൗണ്‍സ്മെന്റ് കോഴഞ്ചേരി അടക്കം മേഖലകളില്‍ നല്‍കുകയാണ്.

Tags

Share this story

From Around the Web