'തുടര്‍ ഭരണത്തിന്റെ അഹങ്കാരം ജനങ്ങള്‍ക്ക് ബോധിച്ചില്ല, കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ച'; രമേശ് ചെന്നിത്തല

​​​​​​​

 
chennithala


തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. 

കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ചയാണെന്നും ദുര്‍ഭരണത്തിന് എതിരായ താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാന്‍ കഴിയാത്ത വിലക്കയറ്റവും തുടര്‍ഭരണത്തിന്റെ അഹങ്കാരവും ജനങ്ങള്‍ക്ക് ഒട്ടും ബോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണം ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ സമീപനം തന്നെയാണ്. ഈ വിജയം ആവര്‍ത്തിക്കാന്‍ വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനം യുഡിഎഫും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തുന്നതാണ്. 

ഞങ്ങള്‍ ഈ ജനവിധിയെ പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരുമിച്ച് ഒരു മനസോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്ന വിജയം. എല്ലാ യുഡിഎഫ് പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. 2010 നേക്കാള്‍ വലിയൊരു വിജയം ഉണ്ടായിരിക്കുന്നുവെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.


 കൂടുതല്‍ വിനയത്തോടെ കൂടുതല്‍ ജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരു സന്ദേശമാണ് ഈ വിജയം. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി യോജിച്ച് ഒരു മനസോടെ യുഡിഎഫ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web