റോഡിലെ കാലന്മാര്‍, ബസ്സുകള്‍ കൊലയാളി യന്ത്രങ്ങള്‍; കാക്കനാട് ദുരന്തത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ പ്രഹരം

 
court

കൊച്ചി: കാക്കനാട് സ്വകാര്യ ബസ് തട്ടി വിദ്യാര്‍ത്ഥിനി അക്ഷര മരിച്ച സംഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും വിമര്‍ശിച്ച് ഹൈക്കോടതി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിമുറിയില്‍ പരിശോധിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, സഹിക്കാന്‍ പറ്റാത്ത ദൃശ്യങ്ങളാണ് കണ്ടതെന്നും റോഡില്‍ പെണ്‍കുട്ടിക്ക് കൂടുതല്‍ നീങ്ങി നടക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തി.


 ഫുട്പാത്ത് ഇല്ലാത്ത റോഡുകളിലൂടെ ഇറങ്ങി നടക്കുന്നവര്‍ വീടുകളില്‍ തിരികെ എത്തുമെന്ന് എന്ത് ഗ്യാരണ്ടിയാണുള്ളത്? കില്ലിങ് മെഷീനുകള്‍ പോലെയാണ് ചില വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് എന്ന് കോടതി രോക്ഷം പ്രകടിപ്പിച്ചു.

നാടിനെ നടുക്കിയ ഈ സംഭവത്തില്‍ രാജ്യത്തെ ഭരണ-നിയമ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ''ആ പെണ്‍കുട്ടിയുടെ കുടുംബത്തോട് നമുക്ക് എന്ത് പറയാന്‍ കഴിയും? എത്രതവണ മാപ്പ് പറയും? ഈ സിസ്റ്റത്തിന് വേണ്ടി കോടതി മാപ്പ് ചോദിക്കുന്നു. ആ കുടുംബത്തിന്റെ സങ്കടത്തിനൊപ്പം കോടതിയുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. ഡ്രൈവര്‍മാര്‍ റോഡിലെ കാലന്മാരായി മാറുകയാണ്. കോടതി ഉത്തരവുകള്‍ വരുമ്പോള്‍ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടക്കാറുണ്ടെന്നും എന്നാല്‍ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡ്രൈവര്‍മാര്‍ക്ക് അടിയന്തരമായി ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് പി.സി.സി (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 

ലൈസന്‍സ് സസ്പെന്‍ഡ് ചെയ്താലും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇവര്‍ വീണ്ടും വാഹനങ്ങളുമായി റോഡിലിറങ്ങുകയാണെന്നും എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങളില്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാത്തതെന്നും കോടതി ചോദിച്ചു. 

q
'കൊച്ചി പഴയ കൊച്ചി അല്ല' എന്ന മട്ടിലുള്ള ബസ് സമയക്രമത്തിന്റെ പേരില്‍ പോലീസ് ആകുലപ്പെടേണ്ടതില്ലെന്നും ഡ്രൈവര്‍മാര്‍ മര്യാദയ്ക്ക് വാഹനം ഓടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസിന്റെ ജോലിയെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

അതേസമയം, സംഭവത്തില്‍ അടിയന്തര നടപടികള്‍ ആരംഭിച്ചതായി കൊച്ചി ഡി.സി.പി അരുണ്‍ കെ. പവിത്രന്‍ കോടതിയെ അറിയിച്ചു. കൊച്ചിയിലെ മുഴുവന്‍ ബസ് ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാബേസ് ഉണ്ടാക്കുകയാണെന്നും കഴിഞ്ഞ ദിവസം അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്ക് മുന്‍പും ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നുവെന്നും ഡി.സി.പി വ്യക്തമാക്കി.

Tags

Share this story

From Around the Web