മണിപ്പൂരില്‍ എത്തിയിട്ടും സമാധാന ചര്‍ച്ചകള്‍ നടത്താതെ പ്രധാനമന്ത്രി

 
narendra modi

മണിപ്പൂര്‍:മണിപ്പൂരില്‍ എത്തിയിട്ടും സമാധാന ചര്‍ച്ചകള്‍ നടത്താതെ പ്രധാനമന്ത്രി. രാജ്യത്തെ നടുക്കിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന മണിപ്പൂരില്‍ 28 മാസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി എത്തിയത്. 


സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി എത്തിയ മോദി മണിപ്പൂരില്‍ ചിലവഴിച്ചത് വെറും 4 മണിക്കൂര്‍ മാത്രമാണ്. പ്രതികൂല കാലാസ്ഥയില്‍ ഇംഫാലില്‍ എത്തിയ മോദി ആദ്യം കുക്കി മേഖലയായ ചുരാചന്ദ്പൂരിലാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. 

മോദിയുടെ സന്ദര്‍ശനം നേരത്തെ പ്രഖ്യാപിച്ച കേവലം പദ്ധതി ഉദ്ഘാടനത്തില്‍ ഒതുങ്ങി.

സമാധാനം കാത്ത് ദുരതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നരെ കാണാന്‍ മോദി എത്തിയില്ല. സമാധാനം പുനസ്ഥാപിക്കാന്‍ കുക്കി മെയ്‌തെയ് വിഭാഗക്കാരുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാവാത്ത പ്രധാന മന്ത്രി മണിപ്പൂരില്‍ സമാധാനം പുലരണമെന്നു മാത്രം ആഹ്വാനം ചെയ്തു.


ഇംഫാലിലെ സന്ദര്‍ശത്തിനെത്തിയെ മോദിക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞാണ് കലാപത്തിന്റെ വിങ്ങുന്ന വേദന വിദ്യാര്‍ഥികള്‍ പങ്കുവെച്ചത്. അതേ സമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു. ഇംഫാലില്‍ കേണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ റാലി പൊലീസ് തടഞ്ഞു. 

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമാണെവന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാജുന്‍ ഖാര്‍ഗെ ആരോപിച്ചു. തൗബയില്‍ സ്ത്രീകള്‍ മോദി ഗോ ബാക്ക് മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധിച്ചു.

Tags

Share this story

From Around the Web