ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് ഇലിയ രണ്ടാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ പാപ്പ
തിരുവനന്തപുരം: ജോര്‍ജിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് ഇലിയ രണ്ടാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ പതിനാലാമന്‍ പാപ്പ.
അഞ്ച് പതിറ്റാണ്ടോളം സഭയെ നയിച്ച അദ്ദേഹം ജോര്‍ജിയന്‍ ജനതയുടെ ധീരനായ ഇടയനായിരുന്നുവെന്ന് മാര്‍പാപ്പ അനുസ്മരിച്ചു.
സഭയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന മെത്രാപ്പോലീത്ത ഷിയോ മുജിരിക്കും പരിശുദ്ധ സിനഡിനും അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ തന്റെ അനുശോചനം അറിയിച്ചത്.
1977 ല്‍ സോവിയറ്റ് ഭരണകാലത്താണ് ഇലിയ രണ്ടാമന്‍ സഭയുടെ തലപ്പത്തെത്തുന്നത്. ജോര്‍ജിയയുടെ ആത്മീയപുനരുദ്ധാരണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അദ്ദേഹം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായിരുന്നു.
അതേസമയം ജോര്‍ജിയന്‍ ജനതയ്ക്ക് പ്രത്യാശ പകരുകയും അവരെ വിശ്വാസത്തില്‍ ചേര്‍ത്തുപിടിക്കുകയും ചെയ്ത വലിയൊരു ആത്മീയ പിതാവിനെയാണ് പാത്രിയര്‍ക്കീസിന്റെ വേര്‍പാടിലൂടെ ലോകത്തിന് നഷ്ടമായതെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.