അനുരഞ്ജന ആഹ്വാനവുമായി ഇഗ്‌നാത്തിയോസ് അഫ്രേം പാത്രിയാര്‍ക്കീസ് ബാവ കേരളത്തില്‍
കൊച്ചി: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി മലങ്കര യാക്കോബായ സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ കേരളത്തില്‍.
മുളന്തുരുത്തി സൂനഹദോസ് 150ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബാവ കേരളത്തില്‍ എത്തിയത്. സഭാ തര്‍ക്കത്തില്‍ ഇരുവിഭാഗവും അനുരഞ്ജനത്തിന് സമാധാനത്തിനും ശ്രമിക്കണമെന്ന് ബാവ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയെ സഭ നേതൃത്വവും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
മലങ്കര സഭകളുടെ ചരിത്രത്തില്‍ നാഴികക്കല്ലായ മുളന്തുരുത്തി സുനഹദോസിന്റെ 150ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ബാവ കേരളത്തില്‍ എത്തിയിരിക്കുന്നത്.
നാളെ പതിമൂന്നാം തീയതി സുനഹദോസിന്റെ ഭാഗമായുള്ള പ്രത്യേക മുറോന്‍ കൂദാശ നടക്കും. ബാവയുടെ കാര്‍മികതത്വത്തിലാണ് കൂദാശ.