സഭകളില്‍ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഏവരും പ്രാര്‍ത്ഥിക്കണമെന്നു പാത്രിയാര്‍ക്കീസ് ബാവ
Nov 16, 2026, 12:42 IST
മണര്‍കാട്: മലങ്കര സഭയിലും ലോകമെമ്പാടുമുള്ള സഭകളിലും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഏവരും പ്രാര്‍ത്ഥിക്കണമെന്നു ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചശേഷം സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
കേരളത്തില്‍നിന്നു യുവതലമുറ മികച്ച ജീവിതം തേടി വിദേശത്തേക്കു പോകുന്നുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. നമുക്കത് നിഷേധിക്കാനാവില്ല. സഭയുടെ ശക്തി അംഗസംഖ്യയിലല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും അപ്പസ്‌തോലന്മാരുടെ പാരമ്പര്യത്തിലുമാണെന്നും അദ്ദേഹം പറഞ്ഞു.