മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

 
LIFT


മലപ്പുറം: വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂര്‍ സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പെട്ട ലിഫ്റ്റ് പെട്ടെന്ന് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. 

തിരുവാലിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തേക്ക് തിരിച്ചെങ്കിലും, സംഘം എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഏറെ പരിശ്രമത്തിനൊടുവില്‍ സ്ത്രീകളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ലിഫ്റ്റ് സംവിധാനം താത്ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

Tags

Share this story

From Around the Web