നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍.
അടിയന്തരമായി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ സൂപ്രണ്ടിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും അര മണിക്കൂറോളം സെക്യൂരിറ്റി ക്യുവില്‍ നിര്‍ത്തിയെന്നും കുടുംബം ആരോപിച്ചു. മൃതദേഹം ബന്ധുക്കള്‍ സ്വീകരിച്ചില്ല. ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ ബന്ധുക്കളും തമ്മില്‍ വാക്കേറ്റമുണ്ടായി.
സിസിടിവി പരിശോധിക്കുമെന്നും നാളെ തന്നെ എല്ലാവരുടെയും മൊഴി എടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. തെറ്റ് പട്ടിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണവിധേയമായി മോശമായി പെരുമാറിയ സെക്യൂരിറ്റിയെ ഇപ്പോള്‍ മുതല്‍ മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.