ബിലീവേഴ്‌സ് ആശുപത്രിയില്‍ പത്തോളജി ഏകദിന സെമിനാര്‍ നടന്നു

തിരുവല്ല : ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി പത്തോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ നടന്നു.
'പള്‍മോവെറിറ്റസ് - 25 ' എന്ന ഏകദിനസെമിനാര്‍ ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും കാര്‍ഡിയോതെറാസിക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ ജോണ്‍ വല്യത്ത് ഉദ്ഘാടനം ചെയ്തു.
ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ഡോ എലിസബത്ത് ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ വിജയമ്മ കെ എന്‍, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രൊഫസറും ഐ എ പി എം കേരള ഘടകം പ്രസിഡന്റുമായ ഡോ കവിതാ രവി, ബിലീവേഴ്‌സ് ആശുപത്രി പത്തോളജി വിഭാഗം പ്രൊഫസര്‍ ഡോ ലതാ വി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
പോണ്ടിച്ചേരി ജിപ്മര്‍, വെല്ലൂര്‍ സിഎംസി, തിരുവനന്തപുരം ആര്‍ സി സി എന്നിവിടങ്ങളിലെ പ്രഗത്ഭരായ മെഡിക്കല്‍ അധ്യാപകര്‍ ക്ലാസ്സുകള്‍ നയിച്ചു.
ശ്വാസകോശരോഗങ്ങളുടെ നിര്‍ണയത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ പ്രസക്തിയെപ്പറ്റിയും ലോകാരോഗ്യ സംഘടന ഈ മേഖലയില്‍ നടത്തുന്ന ഇടപെടലുകളെപ്പറ്റിയും സെമിനാറില്‍ പേപ്പര്‍ അവതരണവും ചര്‍ച്ചകളും നടന്നു. മെഡിക്കല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും അടക്കം 100 ഓളം പേര്‍ പങ്കെടുത്തു.
caption: ബിലീവേഴ്‌സ് ആശുപത്രിയില്‍ നടന്ന ' പള്‍മോവെറിറ്റസ് - 25 ' പത്തോളജി ഏകദിന സെമിനാറിന്റെ ഉദ്ഘാടനം ബിലീവേഴ്‌സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും കാര്‍ഡിയോതെറാസിക് സര്‍ജറി വിഭാഗം മേധാവിയുമായ ഡോ ജോണ്‍ വല്യത്ത് നിര്‍വഹിക്കുന്നു