പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥന്‍ മരിച്ചു

 
LIFT


പത്തനംതിട്ട:പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥന്‍ മരിച്ചു. കടമ്മനിട്ട സ്വദേശി കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ സമയത്താണ് അപകടമുണ്ടായത്. തല ലിഫ്റ്റിനിടയിലേക്ക് വീഴുകയായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ് മാത്തുക്കുട്ടി. സംഭവസമയത്ത് വീട്ടില്‍ ഭാര്യ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും തല കുടുങ്ങി മാത്തുക്കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു. ഇയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags

Share this story

From Around the Web