ചേട്ടന്‍ നായയെ അഴിച്ചുവിട്ടു: പത്തനംതിട്ടയില്‍ അനുജന്‍ ചവിട്ടിയൊടിച്ചത് അഞ്ച് വാരിയെല്ല്, താക്കോല്‍ക്കൂട്ടം കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്ക്
പത്തനംതിട്ട: വളര്‍ത്തുനായയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ മൂത്ത സഹോദരന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച് അനുജന്‍ ക്രൂരമായി മര്‍ദ്ദിച്ചു.
ഓമല്ലൂര്‍ പുത്തന്‍പീടിക ഐമാലി കുറ്റിയില്‍ വീട്ടില്‍ ഷാജിയാണ് (45) സഹോദരനായ സന്തോഷിനെ (50) ആക്രമിച്ച കേസില്‍ പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
ആഗസ്റ്റ് 30-ന് വൈകീട്ട് ആറുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഷാജി വളര്‍ത്തിയിരുന്ന നായയെ അന്ന് രാവിലെ ആരെങ്കിലും അഴിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പുറത്തുപോയി തിരിച്ചെത്തിയ നായയുടെ ദേഹത്ത് തെരുവുനായ്ക്കള്‍ കടിച്ചതിന്റെ പരിക്കുകള്‍ ഉണ്ടായിരുന്നു. ചേട്ടനായ സന്തോഷാണ് നായയെ അഴിച്ചുവിട്ടതെന്നും, ഇതിലൂടെയാണ് സ്വന്തം മൃഗത്തിന് പരിക്കേറ്റതെന്നും ആരോപിച്ചായിരുന്നു ഷാജിയുടെ പ്രകോപനം.
അഹീെ ഞലമറ: അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പ്രചാരണം; ഭാരതമാതാ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ സന്തോഷിനെ തറയിലേക്ക് പിടിച്ചുവലിച്ച് താഴെയിട്ട് ഷാജി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തിനിടയില്‍ സന്തോഷിന്റെ അഞ്ച് വാരിയെല്ലുകള്‍ ചവിട്ടിപ്പൊട്ടിച്ചു.
അതിനുപുറമെ കൈവശമുണ്ടായിരുന്ന താക്കോല്‍ക്കൂട്ടം ഉപയോഗിച്ച് മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
സന്തോഷിന്റെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടന്ന ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് എബ്രഹാം, ആന്‍സുദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.