പാസ്പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമാണ്, പൗരത്വത്തിനുള്ള തെളിവല്ല'- വിദേശകാര്യ മന്ത്രാലയം
 

 
passport


    
 
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് പാസ്പോര്‍ട്ട് അനുവദിക്കുന്നതെങ്കിലും, അത് പൗരത്വം തെളിയിക്കാനുള്ള നിര്‍ണായക രേഖയല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. 


പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയത്തിന്റെ വിശദീകരണം.വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ, ഇന്ത്യയില്‍ പൗരത്വം തെളിയിക്കാനുള്ള കൃത്യമായ മാനദണ്ഡം എന്തെന്നതിനെച്ചൊല്ലി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (ത) വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.


അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് പാസ്പോര്‍ട്ട്. എന്നാല്‍, പാസ്‌പോര്‍ട്ട് കൈവശമുണ്ടെന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് പൗരത്വം അവകാശപ്പെടാന്‍ കഴിയില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്. 

മാത്രമല്ല, പാസ്പോര്‍ട്ട് ഒരിക്കലും വ്യക്തികളുടെ സ്വന്തം ഉടമസ്ഥതയിലുള്ളതല്ല, മറിച്ച് അത് ഭാരത സര്‍ക്കാരിന്റെ സ്വത്താണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ അത് തിരികെ നല്‍കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

പാസ്‌പോര്‍ട്ടിന്റെ പിന്‍ഭാഗത്ത് അത് വ്യക്തമാക്കുന്നുണ്ട് എന്നും മന്ത്രാലയം അറിയിച്ചു. 

നേരത്തെ എസ്‌ഐആറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ, ആധാര്‍ കാര്‍ഡ് പൗരത്വത്തിനുള്ള തെളിവല്ലെന്നും അതൊരു തിരിച്ചറിയല്‍ രേഖ മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
 

Tags

Share this story

From Around the Web