പാഷന്‍ റിസൈറ്റല്‍ ചങ്ങനാശ്ശേരി ദൈവാലയത്തില്‍ അനുഗ്രഹീതമായ സംഗീതസന്ധ്യ
Apr 19, 2026, 20:45 IST
മഹായിടവക കോറിസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി സി.എസ്.ഐ. സെന്റ് പോള്‍സ് ദൈവാലയത്തില്‍ ക്രമീകരിച്ച പാഷന്‍ റിസൈറ്റല്‍ മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
മഹായിടവകയിലെ വിവിധ സഭകളില്‍നിന്നുള്ള ഗായകസംഘങ്ങള്‍ക്കൊപ്പം എക്യൂമെനിക്കല്‍ ദര്‍ശനത്തോടെ ശുശ്രൂഷ ചെയ്യുന്ന മറ്റ് ക്രിസ്തീയ സംഗീത വിഭാഗങ്ങളും അണിനിരന്ന സംഗീതസന്ധ്യ വളരെ അനുഗ്രഹീതമായിരുന്നു.
ഗാനങ്ങള്‍ ആലപിച്ച ഗായകസംഘങ്ങളെയും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോറിസ്റ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റവ. പ്രവീണ്‍ ജോര്‍ജ് ചാക്കോ, മഹായിടവക കോറിസ്റ്റേഴ്‌സ് കമ്മിറ്റി, ആതിഥ്യമരുളിയ ചങ്ങനാശ്ശേരി ഇടവക എന്നിവരെയും ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ അഭിനന്ദിച്ചു.