ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെതിരെ കൈയ്യേറ്റം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിന് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു.
വിമാനക്കമ്പനിയിലെ പൈലറ്റായ വീരേന്ദര്‍ സെജ്വാളിനെതിരെയാണ് നടപടി. ഇന്നലെ ടെര്‍മിനല്‍ ഒന്നിലെ സെക്യൂരിറ്റി ചെക്കിങ് പോയിന്റില്‍ വെച്ചാണ് സംഭവം നടന്നത്.
വരി തെറ്റിച്ചു കടന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യാത്രക്കാരനായ അങ്കിത് ധവാന്‍ പൈലറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമാനക്കമ്പനിയെ പരാതി അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതും സസ്‌പെന്‍ഷന്‍ നടപടിയുണ്ടായതും.
സംഭവത്തില്‍ ഡല്‍ഹി പൊലീസിന് ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, യാത്രക്കാരന്‍ പരാതി നല്‍കിയാല്‍ ഉടന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.