'പാർട്ടി ഇപ്പോഴും ഉയർത്തുന്നത് ഭീഷണി സ്വരം'; പിണറായി വിജയനും രാഗേഷിനും മറുപടിയുമായി കുഞ്ഞികൃഷ്ണൻ
Aug 30, 2026, 13:33 IST
കണ്ണൂർ: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ.
പാർട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയർത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു.
മാസപ്പടി കേസ് പോലുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നൽകാൻ നേതൃത്വം തയ്യാറായില്ല.
ജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സാവകാശമുണ്ടായിട്ടും അതിന് ശ്രമിക്കാതെ പാർട്ടി സ്വയം അപഹാസ്യരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.