ക്യാംപസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണം. പുതിയ ഉത്തരവ് പുറത്തിറക്കിയ ഡോ. ബിജു രാജിവച്ചു

 
KERALA UNIVERSITY

തിരുവനന്തപുരം:ക്യാംപസുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന നിര്‍ദേശം കേരള സര്‍വകലാശാല മയപ്പെടുത്തിയതിന് പിന്നാലെ പുതുക്കിയ ഉത്തരവിറക്കിയ സര്‍വകലാശാല ഡെവലപ്മെന്റ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു. 

ഇടത് അധ്യാപക സംഘടനയുടെ മുന്‍ അധ്യക്ഷന്‍ കൂടിയായ ഡോ. ബിജുവാണ് രാജിവച്ചത്. ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി എല്ലാ കോളജുകളും ആചരിക്കണമെന്നാണ് ആദ്യ ഉത്തരവെങ്കില്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട തീരുമാനം അതത് കോളജുകള്‍ക്ക് എടുക്കാമെന്ന് ചൂണ്ടിക്കാട്ടി പുതിയ ഉത്തരവിറക്കിയിരുന്നു. 

ആദ്യ ഉത്തരവിനോടുള്ള മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പുതിയ ഉത്തരവ്. 

സര്‍ക്കുലറുമായി ബന്ധപ്പെട്ട് അത്യന്തം നാടകീയ നീക്കങ്ങളാണ് കേരള സര്‍വകലാശാലയില്‍ നടക്കുന്നത്. പുതിയ ഉത്തരവിറക്കിയ ഡോ. ബിജു പിന്നീട് വൈസ് ചാന്‍സലറുടെ മുറിയിലെത്തുകയും രാജിക്കത്ത് നല്‍കി ഇറങ്ങിപ്പോരുകയുമായിരുന്നു.

Tags

Share this story

From Around the Web