പരശുറാം എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി; ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം
Nov 15, 2026, 13:06 IST
തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ കാരണം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. പരശുറാം എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുച്ചെന്തൂർ-പാലക്കാട് ജങ്ഷൻ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്.
മംഗളൂരൂ സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും.
കന്യാകുമാരി-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) നവംബർ 17, 21 തീയതികളിൽ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് റദ്ദാക്കി. ഈ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽനിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.