സിയറ ലിയോണില്‍ ഇടവക വൈദികന്‍ കൊല്ലപ്പെട്ടു

​​​​​​​

 
siyera

ഫ്രീടൗണ്‍/സിയറ ലിയോണ്‍: സിയറ ലിയോണിലെ കെനെമ രൂപത വൈദികന്‍ സായുധരായ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതിയതായി നിയമനം ലഭിച്ച ഇടവകയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഫാ. അഗസ്റ്റിന്‍ അമാഡു കൊല്ലപ്പെട്ടത്. 

അഞ്ച് വര്‍ഷമായി കെനെമയിലെ അമലോത്ഭവ ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന ഫാ. അഗസ്റ്റിന് സെന്റ് ജോണ്‍ കൈലാഹുന്‍ ഇടവകയിലേക്ക് സ്ഥലംമാറ്റം  ലഭിച്ചിരുന്നു.  

ഓഗസ്റ്റ് 31 ഞായറാഴ്ച അമലോത്ഭവ ഇടവകയിലെ വിടവാങ്ങല്‍ ദിവ്യബലി അര്‍പ്പിക്കാനിരിക്കെയാണ് കവര്‍ച്ചക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

ഫാ. അഗസ്റ്റിന്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പാരിഷ് ഹൗസില്‍ രാത്രിയില്‍ എത്തിയ കവര്‍ച്ചക്കാര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍, കുറ്റവാളികള്‍ എന്തെങ്കിലും കവര്‍ച്ച ചെയ്തിരുന്നോ എന്ന് വ്യക്തമല്ലെന്നും വൈദികന്റെ കൊലപാതകത്തില്‍ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web