അമേരിക്കയില്‍ 16 കുട്ടികളെ വര്‍ഷങ്ങളായി ഒറ്റ മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അറസ്റ്റില്‍

 
LOCKED


അമേരിക്ക: അമേരിക്കയില്‍ 16 കുട്ടികളെ വര്‍ഷങ്ങളായി ഒറ്റ മുറിയില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ പേരില്‍ കേസെടുത്തു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം നടന്നത്. 


ഗാരി സൈഡേഴ്‌സ് ജൂനിയര്‍, ഗാരി സൈഡേഴ്‌സ് സീനിയര്‍, ക്രിസ്റ്റീന സൈഡേഴ്‌സ്, എലിസബത്ത്‌സൈഡേഴ്‌സ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യത്തിഹീനമായ സാഹചര്യത്തില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലതെയാണ് ഈ കുട്ടികള്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 


വെറെ ഒരു കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് ഈ കാര്യം ശ്രദ്ധയില്‍ പെടുന്നത്. 18 മാസം മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.


4 വര്‍ഷത്തോളം വ്യത്തിഹീനമായ ഒറ്റ മുറിയിലായിരുന്നു ഈ 16 കുട്ടുകള്‍ താമസിച്ചിരുന്നത്. വിന്റണ്‍ കൗണ്ടി ഷെരീഫ് റയാന്‍ കെയ്ന്‍ പറയുന്നത് ''ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. തങ്ങള്‍ മ്യഗങ്ങളെ ഇതിലും നന്നായിട്ടാണ് നോക്കുന്നത് എന്നും അദേഹം പറഞ്ഞു. 


' കണ്ടെത്തിയ കുട്ടികളില്‍ പലര്‍ക്കു സംസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും. ഇതില്‍ ഒരു പെണ്‍കുട്ടിക്ക് തന്റെ പേര് സ്വയം എഴുതാന്‍ പോലും അറിയില്ല. ഇവരില്‍ ഏഴ് കുട്ടികളെ ഉടന്‍ തന്നെ കൊളംബസിലെ ആശുപത്രയില്‍ എത്തിച്ചു. 

ബാക്കിയുള്ളവര്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിട്ടുണ്ട്. ബുധനഴ്ച നാല് പേരെയും കോടതിയില്‍ ഹാജരാക്കി.

Tags

Share this story

From Around the Web