വെള്ളികുളം സണ്‍ഡേ സ്‌കൂളിന്റെ രക്ഷാകര്‍ത്തൃ സമ്മേളനം 22 ന്

വെള്ളികുളം: വെള്ളികുളം സണ്‍ഡേ സ്‌കൂളിന്റെ രക്ഷാകര്‍ത്തൃ സമ്മേളനം 22 ഞായറാഴ്ച വെള്ളികുളം പാരിഷ് ഹാളില്‍ നടക്കും. രാവിലെ 9.30 ന്റെ വിശുദ്ധ കുര്‍ബാനയോടു കൂടി രക്ഷാകര്‍ത്തൃ സമ്മേളനം ആരംഭിക്കും. ഹെഡ്മാസ്റ്റര്‍ ജോമോന്‍ ജോര്‍ജ് കടപ്ലാക്കല്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിക്കും. വികാരി ഫാ.സ്‌കറിയ വേകത്താനം രക്ഷാകര്‍ത്തൃ സമ്മേളനം ഉദ്ഘാടനം ചെയ്യും.'വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് പാലാ ബി .എഡ്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റ്റി.സി.തങ്കച്ചന്‍ താന്നിക്കല്‍ ക്ലാസ് നയിക്കും.തുടര്‍ന്ന് ചര്‍ച്ച, പുതിയ പിറ്റി എ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍.
സിസ്റ്റര്‍ ഷാല്‍ബിന്‍ സിഎംസി ,സ്റ്റെഫി ജോസ് മൈലാടൂര്‍ ,ജോസഫ് കടപ്ലാക്കല്‍ ,സിനി ജിജി വളയത്തില്‍, ഹണി സോജി കുളങ്ങര റ്റോബിന്‍സ് കൊച്ചുപുരയ്ക്കാട്ട്, ആല്‍ബിന്‍ തോട്ടപ്പള്ളില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.