പരശുറാം എക്‌സ്പ്രസ് എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുന്നു; ജനറല്‍ കോച്ചുകള്‍ കുറയില്ലെന്ന് റെയില്‍വേയുടെ ഉറപ്പ്

 
parashuram express


തിരുവനന്തപുരം: മംഗളൂരു  കന്യാകുമാരി പരശുറാം എക്‌സ്പ്രസ് പുതിയ എല്‍.എച്ച്.ബി. (ലിങ്ക് ഹൊഫ്മാന്‍ ബുഷ്) കോച്ചുകളിലേക്ക് മാറുന്നതോടെ ജനറല്‍ കോച്ചുകളുടെ എണ്ണം കുറയില്ലെന്ന് റെയില്‍വേ അറിയിച്ചു. 

ഇതനുസരിച്ച് മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് സെപ്റ്റംബര്‍ 22-നും, തിരിച്ച് കന്യാകുമാരിയില്‍ നിന്നുള്ള സര്‍വീസ് സെപ്റ്റംബര്‍ 23-നും പരമ്പരാഗത ഐ.സി.എഫ്. കോച്ചുകള്‍ ഒഴിവാക്കി പുതിയ കോച്ചുകളിലേക്ക് മാറും.

 പുതിയ സംവിധാനത്തില്‍ ഒരു എസ്.എല്‍.ആര്‍.ഡി. ഉള്‍പ്പെടെ ആകെ 16 ജനറല്‍ കോച്ചുകള്‍ ഉണ്ടാകുമെന്നാണ് റെയില്‍വേയുടെ വിശദീകരണം.

തുടക്കത്തില്‍ ഒന്‍പത് ജനറല്‍ കോച്ചുകള്‍ മാത്രമായിരിക്കുമെന്ന തരത്തില്‍ ആശയക്കുഴപ്പം ഉണ്ടായെങ്കിലും, പിന്നീട് പുറത്തിറക്കിയ തിരുത്തിയറിപ്പിലാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. 

ഇതനുസരിച്ച് രണ്ട് എ.സി. ചെയര്‍കാര്‍, മൂന്ന് സെക്കന്‍ഡ് സിറ്റിങ് കോച്ച്, റിസര്‍വേഷന്‍ ഇല്ലാത്ത 15 ജനറല്‍ കോച്ച്, ഒരു ഭിന്നശേഷി സൗഹൃദ കോച്ച് ഉള്‍പ്പെടെ ആകെ 21 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. 

നിലവിലുള്ളതിനേക്കാള്‍ നീളമേറിയ എല്‍.എച്ച്.ബി. കോച്ചുകളായതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാകുമെന്നും യാത്രക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web