ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗമായി പാലക്കാട് രൂപത വൈദികന്‍

 
saji vattukulathil

തിരുവനന്തപുരം: പാലക്കാട് രൂപതാംഗമായ ഫാ. സജി വട്ടുകളത്തില്‍ സംസ്ഥാന ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗമായി തെരഞ്ഞടുക്കപ്പെട്ടു. 

കര്‍ഷകസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വന്യജീവി ആക്രമണ ലഘൂകരണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ശ്രദ്ധേയനായ വൈദികനാണ് ഫാ. സജി. അട്ടപ്പാടിയിലെ കര്‍ഷകമുന്നേറ്റങ്ങള്‍ക്കും ഇഎ സ്എ, ഇഎസ്ഇസഡ്, ഇഎഫ്എല്‍ വിഷയങ്ങളിലെ ജനകീയ സമരങ്ങള്‍ക്കും നേതൃത്വം നല്‍കി.

ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഇടവകയായി പൊന്‍കണ്ടം ഇടവകയെ പ്രഖ്യാപിക്കുന്നതിലും നേതൃത്വം നല്‍കി. 

ഇക്വേറ്റര്‍ജിയോ സ്റ്റാര്‍ട്ടപ്പിലൂടെ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി ബോധവത്കരണ പദ്ധതികളും ന ടപ്പാക്കിവരുന്നു. 

പാലായില്‍ നിന്ന് അട്ടപ്പാടിയിലേക്കു കുടിയേറിയ വട്ടുകളത്തില്‍ കുടുംബത്തിലെ ജോസഫ്-മേരി ദമ്പതികളുടെ മകനാണ്.

Tags

Share this story

From Around the Web