പാലക്കാട് വടക്കഞ്ചേരിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി

 
food poisiong

പാലക്കാട് : വടക്കഞ്ചേരിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 30 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ വടക്കഞ്ചേരിയിലെ ചെങ്ങായിസ് കഫെ എന്ന ഹോട്ടല്‍ അടപ്പിച്ചു. മന്തിയും ചിക്കന്‍ വിഭവങ്ങളും കഴിച്ച ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 'ചെങ്ങായിസ് കഫെ' എന്ന വടക്കഞ്ചേരിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് . കടുത്ത വയറിളക്കവും ഛര്‍ദിയും ശരീര ക്ഷീണവും അനുഭവപ്പെട്ടവര്‍ ആശുപത്രികളില്‍ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെടുത്തു. ഇതോടെ ഹോട്ടല്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.

വടക്കഞ്ചേരിയിലെയും പരിസരത്തെയും മറ്റു ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനകള്‍ തുടരുകയാണ്. പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത മറ്റു ഹോട്ടലുകള്‍ക്കും അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags

Share this story

From Around the Web