പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തില്‍ സ്‌ഫോടക വസ്തുവില്‍ ചവിട്ടിയ വിദ്യാര്‍ഥിയ്ക്ക് ഗുരുതര പരുക്ക്
Jan 4, 2026, 21:32 IST
പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തില്‍ സ്‌ഫോടക വസ്തുവില്‍ ചവിട്ടിയ വിദ്യാര്‍ഥിയ്ക്ക് ഗുരുതരപരുക്ക്. കുട്ടികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം. പതിനൊന്നുകാരന്‍ ശ്രീഹര്‍ഷിനാണ് കാലിന് പരുക്കേറ്റത്.
ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം. പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
ശ്രീഹര്‍ഷിനെ ആദ്യം ഒറ്റപ്പാലത്തെ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.