പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ പോസ്റ്റര്‍ പ്രകാശനം  പാലാ രൂപതാധ്യക്ഷന്‍ മാര്‍.ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു

 
pala



പാലാ: 44 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ പോസ്റ്റര്‍ പ്രകാശനകര്‍മ്മം പാലാ രൂപതാധ്യക്ഷന്‍ മാര്‍.ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 2026 ഡിസംബര്‍ 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ വൈകിട്ട് 3.30 മുതല്‍ രാത്രി 9 മണി വരെ സായാഹ്ന കണ്‍വന്‍ഷനായിട്ടാണ് വചനാഭിഷേകം ക്രമികരിച്ചിരിക്കുന്നത്. തിരുവനന്തപുരം വെറ്റിനാട് മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡാനിയേല്‍ പൂവ്വണ്ണത്തില്‍ & ടീമാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന കണവന്‍ഷന് നേതൃത്വം നല്‍കുന്നത്.

കണ്‍വന്‍ഷന്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാള്‍ മോണ്‍.വെരി.സെബാസ്റ്റ്യന്‍ വേത്താനത്തും ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ.തോമസ് ഓലയത്തിലും, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍സണ്‍ കുന്നുപുറത്തും ചേര്‍ന്ന് തയ്യാറാക്കിയ കണ്‍വന്‍ഷന്റെ പോസ്റ്ററും, കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനയുമാണ് ബിഷപ്പ് പ്രകാശനം ചെയ്തത്. രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസഭവനങ്ങളിലും കുടുംബങ്ങളിലും മനോഹരമായ പോസ്റ്ററും, പിതാവിന്റെ ക്ഷണക്കത്തും പ്രാര്‍ത്ഥനാകാര്‍ഡും നേരിട്ട് എത്തിച്ചു കൊടുക്കും.

ബിഷപ് ഹൗസില്‍ വെച്ച് നടന്ന പ്രകാശനകര്‍മ്മചടങ്ങില്‍ പാലാ രൂപത മുന്‍രൂപതാധ്യക്ഷന്‍ മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍, പ്രോട്ടോ സിഞ്ചെലൂസ് വെരി. റവ. ഡോ. ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, രൂപത പ്രൊക്കുറേറ്റര്‍ റവ.ഫാ. ജോസഫ് മുത്തനാട്ട്, രൂപത ചാന്‍സലര്‍ റവ.ഫാ.ജോസഫ് കുറ്റിയാങ്കല്‍, ജോര്‍ജ്ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതിക്കല്‍, പോള്‍സണ്‍ പൊരിയത്ത്, മാത്തുക്കുട്ടി താന്നിക്കല്‍, ഷിജു വെള്ളപ്ലാക്കല്‍, സോഫി വൈപ്പന, ബാബു പോള്‍ പെരിയപ്പുറം, രാജേഷ് പട്ടാതെകുഴിയില്‍, എന്നിവര്‍ പങ്കെടുത്തു.

Tags

Share this story

From Around the Web