പാക്കിസ്ഥാനിലെ ജരന്‍വാല ക്രിസ്ത്യന്‍ വിരുദ്ധ കലാപം; നീതിയ്ക്കു വേണ്ടി പോരാട്ടവുമായി ക്രൈസ്തവര്‍
ലാഹോര്‍: പാക്കിസ്ഥാനില്‍ നൂറുകണക്കിന് ക്രൈസ്തവരുടെ വീടുകളും ദേവാലയങ്ങളും തകര്‍ത്ത് ഇസ്ലാമിക മത മൌലികവാദികള്‍ നടത്തിയ ക്രിസ്ത്യന്‍ വിരുദ്ധ കലാപത്തില്‍ മൂന്നു വര്‍ഷത്തിന് ശേഷവും നീതി അകലെ. ക്രൈസ്തവര്‍ക്ക് നേരെ സംഘടിത ആക്രമണം നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി പാക്കിസ്ഥാനിലെ ക്രിസ്ത്യൻ നേതാക്കൾ ഉള്‍പ്പെടെയുള്ളവരുടെ യോഗം ഇന്നലെ ചേര്‍ന്നു. മെയ് 20 ന് ഇസ്ലാമാബാദിലെ സെനറ്റിന്റെ പ്രത്യേക പാർലമെന്ററി കമ്മിറ്റിയായ സെനറ്റ് ഫംഗ്ഷണൽ കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ യോഗത്തിലാണ് നീതിയ്ക്കു വേണ്ടി വീണ്ടും സ്വരമുയർന്നത്. കേസിന്റെ അന്വേഷണം യോഗത്തില്‍ അവലോകനം ചെയ്തു.
കേസിൽ തുടക്കത്തിൽ അയ്യായിരത്തിലധികം പേർ കുറ്റാരോപിതരാണെന്ന് ഫൈസലാബാദ് റീജിയണൽ പോലീസിന്റെ വക്താവ് കമ്മിറ്റിയെ അറിയിച്ചിരിന്നു. എന്നാല്‍, 382 പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. 336 പ്രതികൾക്കെതിരെ കോടതികളിൽ കുറ്റപത്രം സമർപ്പിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതില്‍ ക്രൈസ്തവ പ്രതിനിധികള്‍ അതൃപ്തി പ്രകടിപ്പിച്ചു. ക്രിസ്ത്യൻ സെനറ്റർ ഖലീൽ താഹിർ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ അനീതിയായിരുന്നു കലാപമെന്നും അന്നു വീടുകൾ കത്തി ചാമ്പലായപ്പോൾ അനേകരുടെ ഹൃദയങ്ങളും അഗ്നിയ്ക്കിരയാകുകയാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരന്‍വാലയില്‍ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും അന്നു തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. രണ്ടു വര്‍ഷം പിന്നിട്ടിട്ടും ക്രൈസ്തവര്‍ക്ക് നീതി അകലെയാണ്. രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരിന്നു ജരന്‍വാല കലാപം. ജരന്‍വാല ആക്രമണത്തിനോട് അനുബന്ധിച്ച് കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കിയിരിന്നു.