യുഎസിലെത്താന്‍ കഴിയുന്ന ദീര്‍ഘദൂര ആണവ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

 
ballistic missile



ഡല്‍ഹി: പാകിസ്ഥാനില്‍ നിന്ന് യുഎസിലെത്താന്‍ കഴിയുന്ന ആണവായുധം ഘടിപ്പിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ രഹസ്യമായി പാകിസ്ഥാന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം, ചൈനയുടെ പിന്തുണയോടെ പാകിസ്ഥാന്‍ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

പാകിസ്ഥാന്‍ ഇത്തരം ഒരു ഐസിബിഎം സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിലയിരുത്തുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍, അമേരിക്ക പാകിസ്ഥാനെ ഒരു ആണവ എതിരാളിയായി പ്രഖ്യാപിക്കേണ്ടി വരുമെന്നാണു യുഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.

യുഎസ് ലക്ഷ്യമാക്കി ഐസിബിഎം വികസിപ്പിച്ച രാജ്യങ്ങളെയൊന്നും സുഹൃത്തുക്കളായി കണക്കാക്കുന്നില്ലെന്നും, അതിനാല്‍ പാകിസ്ഥാന്‍ ഈ ശേഷി നേടുകയാണെങ്കില്‍ അവരും യുഎസിന്റെ ഒരു ആണവ എതിരാളിയാകും.

ഇതുവരെ പാകിസ്ഥാന്റെ ആണവ നയം ഇന്ത്യയെ തടയുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹ്രസ്വ, ഇടത്തരം ദൂരമിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ആണ് അവരുടെ മുന്‍ഗണന. ഇപ്പോഴത്തെ ഐസിബിഎം ശ്രമം, അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലുകള്‍ തടയാനും, ഭാവിയില്‍ ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടലിനെ പ്രതിരോധിക്കാനുമാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags

Share this story

From Around the Web