പഹല്‍ഗാം ഭീകരാക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയ ഒരാള്‍ കൂടി പിടിയില്‍

ജമ്മു കശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.
ഭീകരര്‍ക്ക് സാങ്കേതിക സഹായം നല്‍കിയ മുഹമ്മദ് കഠാരിയയെ ആണ് ജമ്മു കശ്മീര്‍ പൊലീസ് പിടികൂടിയത്.
ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ വധിക്കുന്നതിനായി ജൂലൈയില്‍ ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു.
ഇവരില്‍ നിന്ന് ചൈനീസ് നിര്‍മിത ആയുധങ്ങള്‍ സേന കണ്ടെത്തിയിരുന്നു.
ഈ കണ്ടെടുത്ത ആയുധങ്ങളില്‍ നടത്തിയ ഫോറെന്‍സിക്ക് പരിശോധനയിലാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്.
ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പഹല്‍ഗാം ആക്രമണത്തിന് ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയിലെ ഒരു വിഭാഗം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ച മെയ് 22 മുതലാണ് ഓപ്പറേഷന്‍ മഹാദേവ് ആരംഭിച്ചത്.