പത്മിനി തോമസിന്റെ കത്ത് സ്വീകരിക്കും; കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യം: മന്ത്രി സണ്ണി ജോസഫ്

 
sunny joseph
പത്മിനി തോമസ് കെപിസിസി ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം
 


തിരുവനന്തപുരം: ബിജെപി വിട്ട പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ താല്‍പര്യമറിയിച്ച് നല്‍കിയ കത്ത് സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പത്മിനി തോമസ് കെപിസിസി ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.


കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് പത്മിനി കെപിസിസിക്ക് കത്ത് നല്‍കിയതായി അദ്ദേഹം അറിയിച്ചു. തിരിച്ചുവരവിനായി അവര്‍ യാതൊരുവിധ ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ല. പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വത്തെ കാണാന്‍ അനുമതി തേടുമെന്നും പത്മജ വേണുഗോപാലിന്റെ കാര്യത്തിലും സമാനമായ രീതിയില്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, പത്മജ വേണുഗോപാലിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്നും എല്ലാവരുമായി ആലോചിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്താന്‍ പോകുന്ന വാര്‍ത്താസമ്മേളനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പയ്യന്നൂരിലെ മുന്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് പ്രത്യേക വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും, മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള കൊലപാതകങ്ങളെയോ അക്രമ സമരങ്ങളെയോ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയെന്നും ആ തെറ്റ് തിരുത്തി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നതെന്നും പത്മിനി തോമസ് വ്യക്തമാക്കി. പാര്‍ട്ടിയിലേക്ക് മടങ്ങിവരാന്‍ തനിക്ക് യാതൊരുവിധ ഉപാധികളോ ഡിമാന്‍ഡുകളോ ഇല്ലെന്നും, മരിക്കുമ്പോള്‍ ത്രിവര്‍ണ്ണപതാക പുതച്ച് ഉറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web