ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം, രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം
 

 
SYLINDER


 

    
 
കണ്ണൂര്‍: ദേശീയപാത ചുങ്കത്ത് ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. 

തളിപ്പറമ്പ് കെ എസ് ഇബി ജീവനക്കാരന്‍ ചിറക്കല്‍ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് (48) മരിച്ചത്. തളിപ്പറമ്പില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

 ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്കാണ് ലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണത് ഗുരുതര പരിക്കേറ്റയാളെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags

Share this story

From Around the Web