അമിതവേഗതയും പാര്‍ക്കിംഗും വില്ലനായി; എട്ട് പേരുടെ ജീവനെടുത്ത തൃശൂര്‍ അപകടത്തില്‍ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം
തൃശൂര്‍: തൃശൂര്‍ കൈപമംഗലത്തുണ്ടായ വാഹനാപകടത്തില്‍ ദേശീയപാത അതോറിറ്റിയുടെ (എന്‍.എച്ച്.എ.ഐ) ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അമിതവേഗതയും അനധികൃത പാര്‍ക്കിംഗുമാണ് ദുരന്തത്തിന് കാരണമായത് എന്നും നിര്‍മ്മാണ സ്ഥലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും ദേശീയപാത അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എന്നാല്‍ സംഭവത്തില്‍ റോഡിന്റെ ഡിസൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തില്‍ മരിച്ച എട്ട് പേരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഗുരുതരമായി പരിക്കേറ്റ ഇവര്‍ എട്ടുപേരും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരിക്കാമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഡിണ്ടിഗല്‍ പി.എസ്.എന്‍.എ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ഇവരുടെ കാര്‍ അര്‍ദ്ധരാത്രിയോടെ റോഡരികില്‍ നിന്നിരുന്ന ലോറിയിലിടിച്ചാണ് വന്‍ ദുരന്തം ഉണ്ടായത്.