ശാരീരിക പരിമിതികളെ കഠിനാധ്വാനവും ആത്മവിശ്വാസവുംകൊണ്ട് അതിജീവിച്ച് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്തര്‍ മരിയ ടോമിയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഭിനന്ദിച്ചു

 
ESTHER MARIAYA

തൊടുപുഴ: ശാരീരിക പരിമിതികളെ കഠിനാധ്വാനവും ആത്മവിശ്വാസവുംകൊണ്ട് അതിജീവിച്ച് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്തര്‍ മരിയ ടോമിയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദീന്‍ അഭിനന്ദിച്ചു.


 80 സെന്റിമീറ്റര്‍ ഉയരവും 10 കിലോഗ്രാം തൂക്കവുമുള്ള എസ്തര്‍ തന്റെ പരിമിതികളെ മറികടന്നാണ് പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സില്‍ മികച്ച വിജയം കരസ്ഥമാക്കിയത്.

ഹയര്‍സെക്കന്ററി പരീക്ഷയില്‍ സംസ്ഥാനത്ത് വിജയശതമാനത്തില്‍ ഇടുക്കി ജില്ല ഒന്നാമത് എത്തിയതിന് ജില്ലയിലെ അധ്യാപകരെ അനുമോദി ക്കാനായി തൊടുപുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചാണ് വിദ്യാഭ്യാസ മന്ത്രിയും ഡീന്‍ കുര്യാക്കോസ് എം.പിയും എസ്തറിനെ അഭിനന്ദിച്ചത്. 

കട്ടപ്പന, വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു എസ്തേര്‍. 

ഇതേ സ്‌കൂളിലെ അധ്യാപികയായ ഫിലോമിന യുടെയും പിഡബ്യൂഡിയില്‍നിന്നും വിരമിച്ച ടോമി ജോസഫ് ദമ്പതികളുടെയും മകളാണ് എസ്തേര്‍.

 ഒന്നാം ക്ലാസ് മുതല്‍ നാലുവരെ വീട്ടില്‍ ഇരുന്നായിരുന്നു എസ്തറിന്റെ വിദ്യാഭ്യാസം. അതിനുശേഷം  സ്‌കൂളിലെത്തി. 10-ാം ക്ലാസിലും എല്ലാ വിഷയങ്ങ ള്‍ക്കും എ പ്ലസ് ഉണ്ടായിരുന്നു. 

ഇപ്പോള്‍ കുട്ടിക്കാനം മാര്‍ ബസേലിയോസ് കോളേജില്‍ ബി-ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്

 എസ്തറിന്റെ മികവാര്‍ന്ന വിജയത്തെപ്പറ്റി അറിഞ്ഞ് ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയ മാര്‍ സേവേറിയോസ് എസ്തറിന്റെ വീട്ടിലെത്തി സഭയുടെ കീഴിലുള്ള കോളജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.

പരിമിതികളെ അതിജീവിച്ച് മികച്ച വിജയം നേടിയതിനെ തുടര്‍ന്നാണ് എസ്തറിനെ വിദ്യാഭ്യാസ വകുപ്പ് കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യു ക്കേഷനല്‍ അംബാസിഡറാക്കിയത്.

Tags

Share this story

From Around the Web