ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു
Aug 18, 2025, 20:06 IST

കുവൈറ്റ് സിറ്റി: ഗള്‍ഫ് മേഖലയിലെ ആദ്യ ബസിലിക്കയായി ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഉയര്‍ത്തപ്പെട്ടു.
ആരാധനയും കൂദാശകളുമായി ബന്ധപ്പെട്ട ഡിക്കാസ്റ്ററിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വടക്കന്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ് ആല്‍ഡോ ബെരാര്‍ഡി, ഒ.എസ്.എസ്.ടി വ്യക്തമാക്കി.
കുവൈറ്റിലെ അഹ്‌മദിയില്‍ സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് അറേബ്യ ദൈവാലയം ഇപ്പോള്‍ അപ്പസ്‌തോലിക് വികാരിയേറ്റിന്റെ കീഴിലാണുള്ളത്.
1948-ല്‍ കാര്‍മലീത്ത സഭാംഗങ്ങള്‍ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്പനിയാണ് തങ്ങളുടെ കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഈ ദൈവാലയം നിര്‍മിച്ചത്. രണ്ട് വര്‍ഷം മുമ്പ് ദൈവാലയത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചിരുന്നു.