'നമ്മുടെ സഭകളും കുടുംബങ്ങളും വിശുദ്ധ ഇടങ്ങളാണെന്ന് ഓര്‍ത്ത് പ്രവര്‍ത്തിക്കണം': മെത്രാപോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം

 
Dr zachairys mar aprem

'നമ്മുടെ സഭകളും : പട്ടക്കാരുടെയും സഭാപ്രവര്‍ത്തകരുടെയും വാര്‍ഷിക സമ്മേളനം കോട്ടയം സി. എസ്. ഐ കതീഡ്രല്‍ ഹോളി ട്രിനിറ്റി ദൈവാലയത്തില്‍ നടത്തി.

റവ. സി വൈ തോമസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍, റവ. പ്രവീണ്‍ ജോര്‍ജ് ചാക്കോ, പ്രൊബേഷനഴ്സ് എന്നിവര്‍ ചേര്‍ന്ന് ഗാനങ്ങള്‍ ആലപിച്ചു. 

Dr

പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി റവ. ജോണി ആന്‍ഡ്രൂസ്  സ്വാഗതം ആശംസിച്ചു. മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭയുടെ അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാപോലീത്ത റൈറ്റ് റവ. ഡോ. സഖറിയാസ് മാര്‍ അപ്രേം മുഖ്യ സന്ദേശം നല്‍കി.

'മുള്‍പടര്‍പ്പില്‍ കത്തുന്ന വലീയ കാഴ്ച എന്തെന്ന് കാണുവാന്‍ പോയ മോശെയുടെ സന്നദ്ധതയാണ് ദൈവം മോശയെ വലീയ ദൗത്യം ഏല്‍പ്പിക്കുവാന്‍ കാരണമായത്.

 ക്രിസ്തീയ ദൗത്യ നിര്‍വഹണത്തില്‍ ഇത്തരം കാഴ്ചകള്‍ നിരന്തരമായി നാം കാണുമ്പോള്‍, അതിനോട് ക്രിയാത്മകമായി പ്രതികരിക്കണം. 

നമ്മുടെ സഭകള്‍, കുടുംബങ്ങള്‍, നാം ഇടപെടുന്ന ഏത് മേഖലകളും ഇങ്ങനെയുള്ള വിശുദ്ധ ഭൂമിയായി കാണുവാനും, ചെരുപ്പ് അഴിച്ച് കളഞ്ഞുബ യോഗ്യമായി ഈ നമ്മുടെ ഇടങ്ങളില്‍ ശുശ്രുഷ ഏറ്റെടുക്കുവാനും നമുക്ക് സാധിക്കണം.' 

ഡോ. മാത്യു കോശി പുന്നക്കാട് രചിച്ച 'പ്രകൃതിയുടെ താളം തേടി' എന്ന പുസ്തകം തദവസരത്തില്‍ മെത്രാപോലീത്ത റൈറ്റ് റവ. ഡോ. സഖറിയാസ് മാര്‍ അപ്രേം മദ്ധ്യ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന് നല്‍കി പ്രകാശനം ചെയ്തു. 

തുടര്‍ന്ന് ഇവാ. പി. എം. ഐസക്ക് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 1 കൊരിന്ത്യര്‍ 3:5-8 വാക്യങ്ങള്‍ ആസ്പദമാക്കി ബിഷപ്പ് റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ അധ്യക്ഷ പ്രസംഗം നടത്തി.

 'നമ്മളെ ഏല്പിക്കുന്ന ശുശ്രുഷകള്‍, ശുശ്രുഷ ഇടങ്ങള്‍ എന്നിവയുടെ വിശുദ്ധി കാത്തു സൂക്ഷിക്കുവാനും, ദൈവമാണ് നമ്മളെ ശുശ്രുഷ ഇടങ്ങളില്‍ ആക്കിവെയ്ക്കുന്നതെന്ന ബോധത്തോടെ വേല ചെയ്യുവാന്‍ ഇടയാകട്ടെ', എന്ന് ബിഷപ്പ് ഓര്‍മപ്പെടുത്തി. 

തുടര്‍ന്ന് മഹായിടവക ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ് യോഗത്തെ അഭിസംബോധന ചയ്തു സംസാരിച്ചു. 

ശേഷം ഈ വര്‍ഷം സഭയുടെ സജീവ ശുശ്രുഷയില്‍നിന്നും വിരമിക്കുന്ന ഇവാ. റ്റി . റ്റി . റോബിന്‍സണ്‍ & മിസിസ്സ്  ഷൈലജ എം . ജെ. (26 വര്‍ഷം), റവ. ജേക്കബ് ഡാനിയേല്‍ & മിസിസ്സ് അച്ചാമ ജേക്കബ് (39 വര്‍ഷം), റവ. ജെയിംസ് ഡേവിഡ് & മിസിസ്സ് ഷേര്‍ലി എം. ജോണ്‍ (30 വര്‍ഷം), റവ. വര്‍ഗീസ് ഫിലിപ്പ് & മിസിസ്സ് മെര്‍ലിന്‍ വര്‍ഗീസ് (38 വര്‍ഷം), റവ. കെ. ജി. തോംസണ്‍ & ഷീല തോംസണ്‍ (40  വര്‍ഷം) എന്നിവര്‍ക്ക് യാത്ര അയപ്പ് നല്‍കി

പട്ടക്കാരെ പ്രതിനിധികരിച്ച് റവ. കെ. ജി. തോംസനും, സഭാ ശുശ്രൂഷകനായ ഇവാ. റ്റി . റ്റി . റോബിന്‍സനും മറുപടി പ്രസംഗം നടത്തി. പൊതുവായ അറിയിപ്പുകളും, നിര്‍ദേശങ്ങളും നല്‍കിയതിന് ശേഷം ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ് യോഗത്തിന് നന്ദി അറിയിച്ചു. ബിഷപ്പിന്റെ ആശിര്‍വാദത്തോടെ കൂടെ യോഗം അവസാനിച്ചു.

മധ്യകേരള മഹായിടവകയിലെ പട്ടക്കാരുടെയും സഭാശുശ്രൂഷകരുടെയും വാര്‍ഷിക സമ്മേളനം ഏപ്രില്‍ 24 ന് കോട്ടയം സി.എസ്.ഐ. ഹോളി ട്രിനിറ്റി ഭദ്രാസന ദൈവാലയത്തില്‍ നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടൂര്‍-കടമ്പനാട് ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം തിരുമേനി ധ്യാനപ്രസംഗത്തിന് നേതൃത്വം നല്‍കി. 

സജീവ സേവനത്തില്‍ നിന്നും വിരമിക്കുന്ന മഹായിടവകയുടെ പട്ടക്കാരായ റവ. കെ. ജി. തോംസണ്‍, റവ. ജേക്കബ് ഡാനിയേല്‍, റവ. വര്‍ഗ്ഗീസ് ഫിലിപ്പ്, റവ. ജെയിംസ് ഡേവിഡ്, സഭാശുശ്രൂഷകന്‍  റ്റി. റ്റി. റോബിന്‍സണ്‍ എന്നിവര്‍ക്കും കുടുംബങ്ങള്‍ക്കും യാത്രയയപ്പ് നല്‍കി. 

ഡോ. മാത്യു കോശി പുന്നക്കാടിന്റെ  നാല്‍പ്പത്തിയേഴാമത് പുസ്തകമായ 'പ്രകൃതിയുടെ താളം തേടി' എന്ന പുസ്തകം തദവസരത്തില്‍ പ്രകാശനം ചെയ്തു.

Tags

Share this story

From Around the Web