ആർ എസ് എസിനെ നെതിരെ ഓർത്തഡോക്സ് സഭാധ്യക്ഷന്റെ നിലപാട് ; എല്ലാ ക്രൈസ്തവസഭകളും ശ്രദ്ധിക്കേണ്ട ഒരു നിലപാടെന്ന് അഡ്വ. കെ അനിൽകുമാർ
രാജ്യമെട്ടാകെ ക്രൈസ്തവർക്കെതിരെ ആക്രമണം തുടർക്കഥയാകുമ്പോൾ ധൈര്യപൂർവ്വമായ നിലപാടുമായി കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ പള്ളിയ്ക്ക് പുറത്ത് നിന്നാണ് ആക്രമണം നടത്തുന്നതെങ്കിൽ ഇനി അവർ പള്ളിക്കകത്ത് കയറാൻ അധിക നാൾ ഇല്ല. ക്രിസ്ത്യാനികൾക്ക് എതിരായുള്ള ആക്രമണങ്ങളിൽ ആർഎസ്എസും പോഷക സംഘടനകളായ ബജ്റംഗ്ദളും വിഎച്ച്പിയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറ്റ് ക്രിസ്തീയ സംഘടനകളും ഈ നിലപാട് ശ്രദ്ധിക്കേണ്ടതാണ്. ഇന്ത്യയാകെ നടക്കുന്ന ക്രൈസ്തവ വേട്ടയെ എതിർത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒരുമിച്ച് പൊരുതാം എന്ന ഓർമ്മപ്പെടുത്തലോടെ സിപിഐ(എം) സംസ്ഥാന കമ്മറ്റിയംഗം കെ അനിൽ കുമാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
ഓർത്തഡോക്സഭയുടെ നിലപാട്: എല്ലാ ക്രൈസ്തവസഭകളും ശ്രദ്ധിക്കേണ്ട ഒരു നിലപാട് കോട്ടയത്തുനിന്നുണ്ടായിരിക്കുന്നു:
ഒരു ക്രൈസ്തവ സഭ ആർ.എസ്.എസിനു നേരെ വിരൽ ചൂണ്ടി..
ആർ.എസ്.എസിനെ പേരെടുത്തു പറഞ്ഞ് വിമർശിക്കാൻ തൻ്റേടം കാട്ടിയത് ധീരതയാണ്: കുരിശുമരണം ഏറ്റുവാങ്ങുമ്പോഴും വിശ്വാസ വഴികളിൽ ക്രിസ്തു ദേവൻകാട്ടിയ സഹനാനുഭങ്ങളുടെ ഓർമ്മകൾ:
അതുകൂടി അഭിവന്ദ്യ സഭാദ്ധ്യക്ഷൻ ഓർമ്മിപ്പിക്കുന്നു: ഒരുമിച്ചു പോരുതാം.. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയാകെ നടക്കുന്ന ക്രൈസ്തവ വേട്ടയെ എതിർത്തു.. ചെറുത്തു: കേരളത്തെ വേട്ടയിൽ നിന്നും സുരക്ഷിതമാക്കി.. ആ സൗഖ്യം: സ്വസ്ഥത: മതസ്വാതന്ത്ര്യനുഭവം: എത്ര നാൾ കൂടി ..
തീരുമാനിക്കാൻ സമയമുണ്ട്..