ഓർത്തഡോക്സ് ബൈബിൾ കൺവെൻഷൻ 2025; ഹ്യൂസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ

 
orthdox bible convention

ഹ്യൂസ്റ്റൺ: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഹ്യൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഓഗസ്റ്റ് 1, 2, 3 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഓർത്തഡോക്സ് ബൈബിൾ കൺവെൻഷനും , ഓർത്തഡോക്സ്വിശ്വാസ സംഗമവും സംഘടിപ്പിക്കുന്നു. സഭാ അംഗങ്ങൾക്കും സമൂഹത്തിനുമായി ഈആത്മീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സഭ സർവ്വാഭിവാദ്യപൂർവ്വം ക്ഷണിക്കുന്നു.

പ്രശസ്ത ദൈവശാസ്ത്രജ്ഞനും കൺവൻഷൻ പ്രാസംഗികനുമായ ഫാ.ഡോ. വർഗീസ്വർഗീസ് കൺവൻഷൻ യോഗങ്ങളിൽ മുഖ്യ പ്രാസംഗികനായിരിക്കും. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കൺവൻഷനിൽ ഓർത്തഡോക്സ് ദൈവശാസ്ത്രത്തിന്റെ ആഴത്തിലുള്ള ചർച്ചകളിലൂടെയും ഓർത്തഡോക്സ് വിശ്വാസപൈതൃകത്തിന്റെ പുനരവലോകനത്തിലൂടെയും പങ്കെടുക്കുന്നവരുടെ ജീവിതത്തെസമ്പന്നമാക്കുമെന്നാണ് ഞങ്ങളുടെ  പ്രതീക്ഷ.

ഓഗസ്റ്റ് 1 (വെള്ളി):വൈകുന്നേരം 6.30 - സന്ധ്യാപ്രാർത്ഥന, തുടർന്ന് ബൈബിൾ കൺവെൻഷൻ  


ഓഗസ്റ്റ് 2 (ശനി):വൈകുന്നേരം 6.00 - സന്ധ്യാപ്രാർത്ഥന, തുടർന്ന് കൺവെൻഷൻ  

-ഓഗസ്റ്റ് 3 (ഞായർ):** വൈകുന്നേരം 6.00 - സന്ധ്യാപ്രാർത്ഥന, തുടർന്ന് ഓർത്തോഡോക്സ്  വിശ്വാസ സംഗമം

ഹൂസ്റ്റണിലുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും  പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

- ഫാ. ജോൺസൺ പുഞ്ചക്കോണം (വികാരി ): 346-332-9998

- ട്രസ്റ്റി ജോസഫ് ചെറിയാൻ:832-466-2810

- സെക്രട്ടറി ഷെറിൻ എബ്രഹാം: 832-301-1079

സ്ഥലം:സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയം , ഹ്യൂസ്റ്റൺ.  
9915 Belknap RdSugar Land, TX 77498
വെബ്സൈറ്റ്:www.houstonstmarys.com

Tags

Share this story

From Around the Web