'ഓര്‍ഡര്‍ ചെയ്തത് ഡ്രോണ്‍ ക്യാമറ, ബോക്‌സ് തുറന്നപ്പോള്‍ കുപ്പിവെള്ളം'; ഫേസ്ബുക്ക് വഴിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുവാവിന് പണം നഷ്ടമായി!
Jul 26, 2026, 19:08 IST
ഫേസ്ബുക്കില്‍ റീല്‍ കണ്ട് ഡ്രോണ്‍ ക്യാമറ ഓര്‍ഡര്‍ ചെയ്ത പാലക്കാട് ഒറ്റപ്പാലം പനമണ്ണ സ്വദേശിയായ യുവാവിന് കിട്ടിയത് രണ്ട് കുപ്പിവെള്ളം. ഫേസ്ബുക്ക് പേജ് വഴി ഓര്‍ഡര്‍ ചെയ്ത യുവാവിന് 2,200 രൂപയാണ് നഷ്ടമായത്.
മൂന്ന് ദിവസത്തിനുള്ളില്‍ ഡെലിവറി ചെയ്യാമെന്ന വാഗ്ദാനത്തില്‍ കൊറിയര്‍ ചാര്‍ജായി 200 രൂപയും പാര്‍സല്‍ ലഭിച്ച ശേഷം ബാക്കി 2,000 രൂപയും നല്‍കുകയായിരുന്നു. എന്നാല്‍ പാര്‍സല്‍ തുറന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
സംഭവത്തില്‍ യുവാവ് ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി. ഇത്തരം വ്യാജ പേജുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.