പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ്; ഇഡി ഉദ്യോഗസ്‌ഥരുടെ വാഹനം സി.പി.എം. പ്രവർത്തകർ തകർത്തു, വൻ സംഘർഷം
Updated: May 27, 2026, 16:50 IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സി.പി.എം. പ്രവർത്തകർ തകർത്തു. കാറിന്‍റെ നാലു വശത്തെയും ഗ്ലാസുകൾ എറിഞ്ഞ് പൊട്ടിച്ചു.
പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.
നേരത്തെ പിണറായി വിജയന്‍റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്ന് എഴുതി വച്ചതിനുശേഷമാണ് ഉദ്യോഗസ്‌ഥർ മടങ്ങിയത്.