ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് കൈപ്പറ്റിയതിനാലെന്ന് അഭ്യുഹം

ഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്നുള്ള ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി സംബന്ധിച്ച് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. ഇതിനിടെ രാജിയുമായി ബന്ധപ്പെട്ട് ചില അഭ്യുഹങ്ങളും പുറത്തുവരുന്നുണ്ട്.
അനധികൃത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് തനിക്ക് ലഭിച്ചെന്ന് ധന്‍ഖര്‍ പ്രഖ്യാപിച്ചു.
ലോക്‌സഭയില്‍ സര്‍ക്കാര്‍ ഒരു പ്രമേയം അവതരിപ്പിക്കുന്നതിനിടെ, പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ ഉപരാഷ്ട്രപതി തിടുക്കത്തില്‍ നടപടിയെടുത്തത് ബി.ജെ.പി. ക്യാമ്പില്‍ അതൃപ്തി ഉളവാക്കി.
രാജ്യസഭയിലെ ബി.ജെ.പി. നേതാവ് ജെ പി നദ്ദയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും പിന്നീട് ധന്‍ഖര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടുനിന്നതാണ് സര്‍ക്കാരിന്റെ അതൃപ്തിക്ക് വിശ്വാസ്യത നല്‍കിയത്.
രാജ്യസഭയുടെ ബിസിനസ് അഡൈ്വസറി കമ്മിറ്റി (ബിഎസി)യിലെ നിര്‍ണായകമായ ഒരു യോഗമായിരുന്നു അത്.
ചര്‍ച്ചകള്‍ക്കും നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും സമയം അനുവദിക്കാന്‍ ഇത് ശുപാര്‍ശ ചെയ്യുന്നു. ഈ യോഗത്തില്‍ നിന്നാണ് ബി.ജെ.പി നേതാക്കള്‍ വിട്ടുനിന്നത്.