പെല്ലെറ്റ് ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, പരീക്ഷാ ക്രമക്കേട് ബില്ലിനെ പിന്തുണച്ചേക്കും

 
33333

ദില്ലി: കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ ആക്രമണം കടുപ്പിക്കാന്‍ പ്രതിപക്ഷം. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പെല്ലെറ്റ് ആക്രമണത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടാനും, പ്രധാനമന്ത്രി മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

അതേസമയം, രാഷ്ട്രീയ പോര്‍മുഖം ശക്തമായി തുടരുമ്പോഴും രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള പുതിയ നിയമനിര്‍മ്മാണത്തെ പ്രതിപക്ഷം എതിര്‍ത്തേക്കില്ലെന്നാണ് വിവരം. ഈ ബില്ലിന് പിന്തുണ നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. 

ഇതിനിടയില്‍, പരീക്ഷാ സംവിധാനങ്ങള്‍ സമൂലമായി പരിഷ്‌കരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേകനി അദ്ധ്യക്ഷനായ സമിതിയില്‍ ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥ് ഉള്‍പ്പെടെയുള്ള ആറ് പ്രമുഖരാണ് അംഗങ്ങളായുള്ളത്. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ പ്രധാന ലക്ഷ്യം.

Tags

Share this story

From Around the Web