'ഓപ്പറേഷൻ തൂഫാൻ; ലഹരി മാഫിയയെ അമർച്ച ചെയ്യാൻ പൂര്‍ണ്ണ പിന്തുണയെന്ന് കെസിബിസി
May 25, 2026, 09:22 IST
കൊച്ചി: സംസ്ഥാനത്തെ ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് രൂപം നൽകിയിരിക്കുന്ന 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് സമ്പൂർണ പിന്തുണയും സഹകരണവും നൽകുമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി. അതിർത്തി സംസ്ഥാനങ്ങളെക്കൂടി ലഹരിവേട്ടയിൽ ഉൾപ്പെടുത്തണമെന്നും സമിതി ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി ഫാ. തോമസ് സൈജു ചിറയിൽ, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള എന്നിവർ ആവശ്യപ്പെട്ടു.
ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ വാഹകരെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലനം ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ യാതൊരു കാരണവും കൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കാൻ ഷാഡോ പോലീസിനെ നിയോഗിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.