ഓപ്പറേഷൻ തൂഫാൻ, ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഓൺലൈൻ വഴിയെത്തിച്ചു ലഹരി മരുന്നായി വിതരണം ചെയ്യുന്നത് പിടിച്ച് പോലീസ്. പൊൻകുന്നം സ്വദേശി അറസ്‌റ്റിൽ
കോട്ടയം: ഷെഡ്യൂൾഡ് എച്ച് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഓൺലൈനിൽ ഓർഡർ ചെയ്ത് പാഴ്സൽ സർവീസ് വഴി എത്തിച്ച് ലഹരി മരുന്നായി വിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിൽ.
പൊൻകുന്നം കോയിപ്പള്ളി പാറയിൽ ഷിനാസ് ഷാജി (27) ആണ് അറസ്റ്റിലായത്. ഓൺലൈൻ വഴി എത്തിക്കുന്ന മരുന്നുകൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ വിൽക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പോലീസ് ഇയാളെ പിടികൂടിയത്. എസ്.ഐ.ജമാലുദ്ദീന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ശാന്തിഗ്രാം, കോയിപ്പള്ളി തുടങ്ങിയിടങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇയാൾ കച്ചവടം നടത്തി വന്നിരുന്നത്.
എം ഡി എം എ അടക്കമുള്ള ലഹരിമരുന്നുകൾ വൻ വിലകൊടുത്ത് വാങ്ങുമ്പോൾ അതേ ലഹരി കിട്ടുന്ന മരുന്ന് ഓൺലൈൻ വഴി നാളുകളായി ഇയാൾ കുറഞ്ഞ വിലക്ക് കോളജ് വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നത്രേ. ഡൽഹിയിൽ നിന്നാണ് കൊറിയർ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.